Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safe Food

സുരക്ഷിത ഭക്ഷണത്തിന് ഇന്‍ഫാമിന്‍റെ പഞ്ചവത്സര പദ്ധതി

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): സു​​​ഭി​​​ക്ഷ ഭാ​​​ര​​​ത​​​ത്തി​​​ന് സു​​​ര​​​ക്ഷി​​​ത ഭ​​​ക്ഷ​​​ണം ഒ​​​രു​​​ക്കാ​​ൻ പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​ പ്ര​​ഖ‍്യാ​​പി​​ച്ച് ഇ​​​ന്‍ഫാം. ര​​ജ​​തജൂ​​ബി​​ലി സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് സം​​​ഘ​​​ട​​​നാം​​​ഗ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ചുചേ​​​ര്‍ത്ത് പ​​​ച്ച​​​പ്പൊ​​​ലി​​​മ എ​​​ന്ന പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി പ്ര​​ഖ‍്യാ​​പി​​ച്ച​​ത്. പ​​ദ്ധ​​തി​​രേ​​​ഖ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ‘സു​​​ഭി​​​ക്ഷ ഭാ​​​ര​​​ത​​​ത്തി​​​ന് സു​​​ര​​​ക്ഷി​​​ത ഭ​​​ക്ഷ​​​ണം ഒ​​​രു​​​ക്കു​​​ക’ എ​​​ന്ന​​​താ​​​ണ് പ​​​ച്ച​​​പ്പൊ​​​ലി​​​മ പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​ൻ​​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​നു​​​ള്ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ വി​​​വി​​​ധ ക​​​ര്‍മപ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ണ്ണ് സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഭൂ​​​മി പു​​​ന​​​ര്‍ജ​​​നി പ​​​ദ്ധ​​​തി​​​യും ധ​​​ര​​​ണീ സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യും, ഭ​​​ക്ഷ്യ സു​​​ഭി​​​ക്ഷ​​​ത​​​യ്ക്കാ​​​യി കേ​​​ര​​​ഗ്രാ​​​മം, മ​​​ധു ഗ്രാ​​​മം (ഹ​​​ണി വി​​​ല്ലേ​​​ജ്), ധാ​​​ന്യ​​​ഗ്രാ​​​മം, ക്ഷീ​​​ര​​​ഗ്രാ​​​മം, ഫ​​​ല​​​ഗ്രാ​​​മം എ​​​ന്നി​​​വ​ 500 ഗ്രാ​​​മ​​​ങ്ങ​​​ള്‍ വീ​​​ത​​​വും, പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ സ​​​മൃ​​​ദ്ധി​​​ക്കു​​​വേ​​​ണ്ടി ഒ​​​രു ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ അ​​​ടു​​​ക്ക​​​ള​​​ത്തോ​​​ട്ടം പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പാ​​​ക്കും.

കൂ​​​ടാ​​​തെ, കാ​​​ര്‍ഷി​​​ക വി​​​ള​​​ക​​​ളു​​​ടെ സം​​​ഭ​​​ര​​​ണ​​​ത്തി​​​നും സം​​​സ്‌​​​ക​​​ര​​​ണ​​​ത്തി​​​നും മൂ​​​ല്യ​​​വ​​​ര്‍ധ​​​ന​​​യ്ക്കു​​ള്ള മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള കാ​​​ര്‍ഷി​​​ക​​​ജി​​​ല്ല​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സാ​​​മൂ​​​ഹ്യ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ വ​​​ഴി​​​യും സ​​​മാ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കും. മൂ​​​ല്യ​​​വ​​​ര്‍ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള​​​ത്തി​​​ല്‍ 250 ​ഇ​​​ന്‍ഫാം മാ​​​ര്‍ട്ടു​​​ക​​​ളും നൂ​​​റി​​​ല്‍പ​​​രം ഇ​​​ന്‍ഫാം അ​​​ഗ്രി മാ​​​ര്‍ട്ടു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലും അ​​​ന്ത​​​ര്‍സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലും നി​​​ല​​​വി​​​ലു​​​ള്ള വ്യാ​​​പാ​​​ര -വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ഇ​​​ന്‍ഫാ​​​മി​​​ന്‍റെ കി​​​സാ​​​ന്‍ ദോ​​​സ്ത് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം കൈ​​​കോ​​​ര്‍ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യും ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

കി​​​സാ​​​ന്‍ കാ​​​ര്‍ണി​​​വ​​​ലും പൊ​​തുസ​​മ്മേ​​ള​​ന​​വും അ​​ട​​ക്കം വി​​പു​​ല​​മാ​​യ ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ളാ​​ണ് ഇ​​ൻ​​ഫാം ര​​ജ​​തജൂ​​ബി​​ലി സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, മു​​ഖ‍്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, മാ​​ർ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, മാ​​ർ മാ​​ത‍്യു അ​​റ​​യ്ക്ക​​ൽ, എം​​പി​​മാ​​രാ​​യ ജോ​​സ് കെ. ​​മാ​​ണി, ആ​​ന്‍റോ ആ​​ന്‍റ​​ണി, മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍എ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Latest News

Up